മാനന്തവാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 323 ആയി. ഇന്ന് 7 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും കണ്ടെത്താൻ ഉള്ളത് 291 പേരാണ്. ചാലിയാർ പുഴയിൽ നിന്നും 174 മൃതദേഹങ്ങളാണ് ഇത് വരെ കണ്ടെത്തിയത്. പുഴയിൽ ഡോക് സ്കോട് പരിശോധന തുടരുകയാണ്. സൈന്യം, എൻഡിആർഎഫ്, കോസ്റ്റ്ഗാർഡ്, പൊലീസ്, നേവി എന്നിവരാണ് തെരച്ചിൽ നടത്തുന്നത്.
അതേസമയം, നാലാം ദിനത്തിൽ പടവെട്ടിക്കുന്നിൽ നിന്നും 4 പേരം ജീവനോടെ കണ്ടെത്തി. തകർന്ന വീടിനുള്ളിൽ കുടുങ്ങിയ 2 സ്ത്രീളേയും 2 പുരുഷന്മാരേയുമാണ് സൈന്യം കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പ്രദേശത്ത് ഇനിയും ആളുകൾ ചിലപ്പോൾ ജീവനോടെ കുടുങ്ങിക്കിടപ്പുണ്ടെന്ന പ്രതീക്ഷ ഉയരുന്നുണ്ട്.