വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 67 ആയി, ഉറ്റവരെ തേടി ബന്ധുക്കൾ

മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു
wayanad landslide 67 deaths reported
വയനാട് മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 67 ആയി
Updated on

കൽപ്പറ്റ: വയനാട്ടിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ 3 ഉരുൾപൊട്ടലുകളിലായി മരിച്ചവരുടെ എണ്ണം 67 കടന്നു. നിരവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. 50 ൽ അധികം വീടുകൾ ഒലിച്ചു പോവുകയും നിരവധി പേരെ കാണാതായിട്ടുണ്ട്.

100 അധികം പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം വൈകിയാണ് ആരംഭിച്ചത്. പ്രദേശത്തുണ്ടായ ദുരന്തത്തിന്‍റെ യഥാർഥ ചിത്രം ഇത് വരെ പുറത്തു വന്നിട്ടില്ല. . മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മുണ്ടക്കൈ ഭാ​ഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ടെന്നും ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്നും നാട്ടുകാർ പറയുന്നു.

ആശുപത്രികളിലുള്ള മൃതദേഹങ്ങൾക്കിടയിൽ ആളുകൾ തങ്ങളുടെ ഉറ്റവരേയും ഉടയവരേയും തേടുന്ന കാഴ്ത വളരെ സങ്കടം നിറഞ്ഞതാണ്. പലയാളുകൾക്കും എന്തുപറ്റിയെന്നോ കുടുങ്ങിക്കിടക്കുകയാണോ എന്നൊന്നും അറിയാറെ ആളുകൾ വളരെ ദുരവസ്ഥയിലാണ്.

Trending

No stories found.

Latest News

No stories found.