എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, ധനസഹായം പ്രഖ്യാപിച്ചു; പിന്തുണയുമായി രാഹുൽ ഗാന്ധിയും

സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു
wayanad landslide cm pinarayi vijayan and pm modi talked in phone
PM Narendra ModiFile
Updated on

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രധാമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങൾ വാ​ഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനതിന് യുഡിഎഫ് നേതാക്കളെല്ലാം ഭരണപക്ഷത്തോടൊപ്പം രംഗത്തിറങ്ങണമെന്നും കേന്ദ്രമന്ത്രിമാരുമായി സംസാരിച്ച് വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Trending

No stories found.

Latest News

No stories found.