വയനാട്ടിൽ വൻ ഉരുൾപൊട്ടൽ; 400 കുടുംബങ്ങൾ അപകടത്തിൽ

എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി, നിരവധി പേരെ കാണാനില്ല
വയനാട്ടിൽ വൻ ഉരുൾപൊട്ടൽ; 400 കുടുംബങ്ങൾ അപകടത്തിൽ
Updated on

കോഴിക്കോട്: കനത്ത മഴയിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ ഭീതിദമായ ഉരുൾ പൊട്ടലുകൾ. വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉണ്ടായ ഉരുൾ പൊട്ടലുകളിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്.

നിരവധി പേരെ കാണാനില്ല. എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു. ഒറ്റപ്പെട്ടവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമം.

രാത്രി രണ്ടു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാലുമണിയോടെ ചൂരൽമല സ്കൂളിനു സമീപവും ഉരുൾ പൊട്ടലുണ്ടായി.

നിരവധി വീടുകൾ അപ്പാടെ ഒലിച്ചു പോയിട്ടുണ്ട്. റോഡുകളും പാലങ്ങളും തകർന്നതു കാരണം പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പോലും എളുപ്പമല്ല.


കോഴിക്കോട് ജില്ലയിലെ മാടഞ്ചേരി, മഞ്ഞച്ചീളി, പാനോം ഭാഗങ്ങളിലായി നാലിടത്ത് ഉരുൾ പൊട്ടി. ഇവിടെയും ഒരാളെ കാണാതായിട്ടുണ്ട്.രാത്രി രണ്ടു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാലുമണിയോടെ ചൂരൽമല സ്കൂളിനു സമീപവും ഉരുൾ പൊട്ടലുണ്ടായി.

കോഴിക്കോട് ജില്ലയിലെ മാടഞ്ചേരി, മഞ്ഞച്ചീളി, പാനോം ഭാഗങ്ങളിലായി നാലിടത്ത് ഉരുൾ പൊട്ടി. ഇവിടെയും ഒരാളെ കാണാതായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.