ചെളിയിൽ പുതഞ്ഞ് ജീവനുവേണ്ടി മണിക്കൂറുകൾ നീണ്ട പോരാട്ടം; ഒടുവിൽ സാഹസിക രക്ഷപ്പെടുത്തല്‍

ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ മേഖല പൂര്‍ണമായി ഒറ്റപ്പെട്ടുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ വളരെ പ്രയാസമായിരുന്നു
wayanad landslide rescue operation updates
മണിക്കൂറുകളായി ചെളിയിൽ പുതഞ്ഞ് നിന്ന ആളെ രക്ഷപ്പെടുത്തി
Updated on

മാനന്തവാടി: വയനാട്ടിൽ ഉരുൾപൊട്ടലിൽ പെട്ട് ചെളിയിൽ പുതിഞ്ഞ നിലയിൽ കണ്ടെത്തിയ ആളെ രക്ഷപ്പെടുത്തി. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു. അരുണ്‍ കുമാര്‍ എന്നയാളാണ് മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞു കിടന്നത്.

ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ മേഖല പൂര്‍ണമായി ഒറ്റപ്പെട്ടുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ വളരെ പ്രയാസമായിരുന്നു. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരുന്നത്.

അതേസമയം, ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതാായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് തടസമാണ്.

Trending

No stories found.

Latest News

No stories found.