വയനാടിനെ ചേർത്ത് പിടിച്ച് തെന്നിന്ത്യൻ താരങ്ങൾ; 10 ലക്ഷം നൽകി രശ്മിക,50 ലക്ഷവുമായി സൂര്യ, ജ്യോതിക, കാർത്തി

കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നൽകിയിരുന്നു.
വയനാടിനെ ചേർത്ത് പിടിച്ച്  തെന്നിന്ത്യൻ താരങ്ങൾ; 10 ലക്ഷം നൽകി രശ്മിക,50 ലക്ഷവുമായി സൂര്യ, ജ്യോതിക, കാർത്തി
വയനാടിനെ ചേർത്ത് പിടിച്ച് തെന്നിന്ത്യൻ താരങ്ങൾ; 10 ലക്ഷം നൽകി രശ്മിക,50 ലക്ഷവുമായി സൂര്യ, ജ്യോതിക, കാർത്തി
Updated on

വയനാട്: വയനാട് ഉരുൾപ്പൊട്ടലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി തെന്നിന്ത്യൻ താരങ്ങൾ. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നൽകിയിരുന്നു.

വയനാട്ടിൽ പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 കവിഞ്ഞു. ചാലിയാറിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ദുരന്തപ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ വയനാട്ടിൽ സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.