വെള്ളാർമല: സ്കൂളിലെ ഇരുപത്തിരണ്ടു വിദ്യാർഥികളെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും യാതൊരു വിവരവും ഇല്ലെന്നും വിഎച്ച്എസ് സി യിലെ പ്രിൻസിപ്പൽ പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളുള്ള സ്കൂളിൽ ആകെ 582 വിദ്യാർഥികളുണ്ട്. ഇവരിൽ ഇരുപത്തിരണ്ടു വിദ്യാർഥികളെയാണ് വിളിച്ചിട്ടു കിട്ടാത്തത്. ബാക്കി കുട്ടികൾ സുരക്ഷിതരാണെന്ന് അധ്യാപകർ അറിയിച്ചു. പ്രദേശത്തു കറന്‍റില്ലാത്തതോ ഫോൺ നഷ്ടപ്പെട്ടതോ ആകാം കാരണം എന്ന് അധ്യാപകർ അറിയിച്ചു.