ഇരുട്ടും മഞ്ഞും അവഗണിച്ച് വയനാട്ടിൽ രക്ഷാപ്രവർത്തനം; മരണസംഖ്യ ഉയർന്നേക്കും

രാത്രിയിൽ പരമാവധി തെരച്ചിൽ നടത്താനാണ് തീരുമാനം.
wayanad rescue operation continues
ഇരുട്ടും മഞ്ഞും അവഗണിച്ച് വയനാട്ടിൽ രക്ഷാപ്രവർത്തനം; മരണസംഖ്യ ഉയർന്നേക്കും
Updated on

വയനാട്: ഇരുട്ടും മഞ്ഞും വക വയ്ക്കാതെ വയനാട്ടിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തത്തിൽ 106 പേർ മരണപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കനത്ത കോടമഞ്ഞ് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാകുന്നുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനം മണിക്കൂറുകൾക്കയം വയനാട്ടിലേക്ക് എത്തിച്ചേരും. രാത്രിയിൽ പരമാവധി തെരച്ചിൽ നടത്താനാണ് തീരുമാനം. താത്കാലിമായി നിർമിച്ച പാലത്തിലൂടെ പരുക്കേറ്റവരെ പുറത്തേക്ക് എത്തിക്കുന്നുമുണ്ട്.

അതേ സമയം നിലമ്പൂർ കാടുകളിലും പോത്തുകല്ലിലും നടത്തിയിരുന്ന തെരച്ചിൽ രാത്രിയോടെ താത്കാലികമായി നിർത്തി. ഇരുട്ടും വന്യമൃഗശല്യവുമാണ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്.

ബുധനാഴ്ച രാവിലെയോടെ കാട്ടില തെരച്ചിൽ ആരംഭിക്കും. കാടിനകത്ത് നിരവധി മൃതദേഹങ്ങൾ ഉണ്ടെന്നാണ് നിഗമനം.

Trending

No stories found.

Latest News

No stories found.