വയനാടിന് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി. തോമസ്

2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം
wayanad special package central government has assured says kv thomas
കെ.വി. തോമസ്
Updated on

വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്രം സഹായം ഉറപ്പു നൽകിയതായി ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ധനമന്ത്രിക്ക് ലഭിച്ചതായും കൂടുതല്‍ സാങ്കേതിക തടസം ഉണ്ടാകില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെതിരെ കേരളം പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടയാണ് ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.

ദുരിതം അനുഭവിക്കുന്ന കർഷകരുടെയും വിദ്യാർത്ഥികളുടെയും വായ്പ എഴുതിത്തള്ളണമെന്നും കുടിക്കാഴ്ചയിൽ ആവശ്യം ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും കെ.വി. തോമസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.