ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകി, കേന്ദ്ര പ്രതിനിധികൾ ഉടൻ വയനാട്ടിലെത്തും; കേന്ദ്ര മന്ത്രി

സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
wayanad tragedy central govt full support on rescue operation
ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി
Updated on

ന്യൂഡൽഹി: വയനാട് മേപ്പാടി മുണ്ടകൈയിലെ ഉരുൾപൊട്ടലിൽ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി സംഭവം നടന്നതിനു പിന്നാലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകും. കേന്ദ്ര പ്രതിനിധി ഉടൻ വയനാട്ടിലേക്ക് പോകുമെന്നും ആരാണെന്നതില്‍ ഉടൻ തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.