വയനാട് ഉരുൾപൊട്ടൽ; മരണം 109 ആയി, താത്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം

തോട്ടം തൊഴിലാളികളുടെ 9 ലായങ്ങൾ ഒലിച്ചു പോയിട്ടുണ്ട്.
Wayanad landslide disatster
മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ വാഹനം
Updated on

കൽപ്പറ്റ: വയനാട് ചൂരൽമല. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 109 ആയി ഉയർന്നു. എത്ര വീടുകൾ ഒലിച്ചു പോയെന്ന് കൃത്യമായ കണക്കുകൾ പുറത്തു വിട്ടിട്ടില്ല. തോട്ടം തൊഴിലാളികളുടെ 9 ലായങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ പുഴ ദിശ മാറിയൊഴുകുകയാണ്. താത്കാലിക പാലത്തിലൂടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉരുൾപൊട്ടലിൽ അക്ഷരാർഥത്തിൽ നാമാവശേഷമായി മുണ്ടക്കൈയും ചൂരൽമലയും. മുണ്ടക്കൈയേയും ചൂരൽമലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ 300 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

24 മണിക്കൂറിനിടെ 300 മില്ലീമീറ്ററിൽ അധികം മഴയാണ് വയനാട്ടിൽ പെയ്തത്. മക്കിയാട്, ചെമ്പ്ര, സുഗന്ധഗിരി, ലക്കിഡി , ബാണാസുര കൺട്രോൾ ഷാഫ്റ്റ്, നിരവിൽപ്പുഴ, പുത്തുമല, പെരിയ, അയനിക്കൽ, തേറ്റമല എന്നിവിടങ്ങളിലാണ് 300 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയത്.

പലയിടങ്ങളിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ മഴയാണ് പെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.