വയനാട്: വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 93 ആയി ഉയർന്നു. 5 മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. പ്രദേശത്തെ പ്രദേശത്ത് കുടുങ്ങിപ്പോയ 100 പേരെ സൈന്യം സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. കുന്നിനു മുകളിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. 98 പേരെ കാണാതായതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സേനകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. രാത്രി വൈകിയു രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനം. അതേ സമയം ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അതേ സയമം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്കെത്തും.
അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.