''മൊഴി നൽകിയവരുടെ പേര് വെളിപ്പെടുത്തരുത്'', മുഖ‍്യമന്ത്രിയോട് WCC

തങ്ങളുടെ ആവശ‍്യങ്ങൾ പരിഗണിക്കുമെന്ന് മുഖ‍്യമന്ത്രി ഉറപ്പ് നൽകിയതായി നടി രേവതി
''മൊഴി നൽകിയവരുടെ പേര് വെളിപ്പെടുത്തരുത്'', മുഖ‍്യമന്ത്രിയോട് WCC
മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് സെൽഫി എടുക്കുന്ന WCC അംഗങ്ങൾ
Updated on

തിരുവനന്തപുരം: മുഖ‍്യമന്ത്രിയെ കണ്ട് ഡബ്ല‍്യുസിസി അംഗങ്ങൾ. ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയവരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് ആവശ‍്യവുമായാണ് ഡബ്ല‍്യുസിസി അംഗങ്ങളായ രേവതി, ബീന പോൾ, ദീദി ദാമോദരൻ, തുടങ്ങിയവർ മുഖ‍്യമന്ത്രിയെ കണ്ടത്.

മൊഴി നൽകിയവരുടെ സുരക്ഷയും സ്വകാര‍്യതയും ഉറപ്പാക്കണമെന്നും അവരുടെ പേരുകളും വിവരങ്ങളും പുറത്ത് വരരുതെന്നും ഡബ്ല‍്യുസിസി അംഗങ്ങൾ ആവശ‍്യപെട്ടു.

മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്ന WCC അംഗങ്ങൾ
മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്ന WCC അംഗങ്ങൾ

തങ്ങളുടെ ആവശ‍്യങ്ങൾ പരിഗണിക്കുമെന്ന് മുഖ‍്യമന്ത്രി ഉറപ്പ് നൽകിയതായി നടി രേവതി വ‍്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം പ്രത‍്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.