ഹർത്താൽ: കേരളത്തിൽ പൊതുജീവിതത്തെ ബാധിക്കില്ല

സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി
wednesday bharat bandh: Public life will not be affected in kerala
ഹർത്താൽ: കേരളത്തിൽ പൊതുജീവിതത്തെ ബാധിക്കില്ലrepresentative image
Updated on

തിരുവനന്തപുരം: വിവിധ അദിവാസി- ദളിത് സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബുധനാഴ്ച ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയായിരിക്കും ഹർത്താല്‍. അതേസമയം, പ്രകൃതിദുരന്തമുണ്ടായ വയനാട് ജില്ലയെ ഹർത്താലില്‍ നിന്നും ഒഴിവാക്കി.

പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ നടക്കുന്ന ഭാരത് ബന്ദിന്‍റെ ഭാഗമായാണ് കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആർമിയും വിവിധ ദലിത് പ്രസ്ഥാനങ്ങളുമാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പ്രതിഷേധത്തിന് കേരളത്തിലെ വിവിധ സംഘടനകളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

മലയരയ സംരക്ഷണ സമിതി, ഊരുകൂട്ട ഏകോപന സമിതി, ഗോത്ര മഹാസഭ, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കക്ഷി, ദലിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. ബിഎസ്പി കേരള ഘടകവും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താല്‍ പൊതു ഗതാഗതത്തേയും സ്കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയെയും ബാധിക്കില്ല. ഹർത്താലിന്‍റെ ഭാഗമായി ആരേയും ബുദ്ധിമുട്ടിക്കില്ല. അതേസമയം ഹർത്താലിന്‍റെ ഭാഗമായി അനുഭാവികള്‍ പലയിടത്തും പ്രതിഷേധ റാലികളും യോഗങ്ങളും നടത്തിയേക്കുമെന്നാണ് വിവരം. ബസ് സർവീസുകൾ പതിവു പോലെ നടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

Trending

No stories found.

Latest News

No stories found.