വന്യജീവി ആക്രമണം; നഷ്ടപരിഹാരത്തിന് 13 കോടി രൂപ അനുവദിച്ചു

കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ള ആവശ്യപ്രകാരമാണ് അധിക വിഹിതം അനുവദിച്ചത്
KN Balagopal- Kerala Finance Minister
KN Balagopal- Kerala Finance Ministerfile
Updated on

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുമുള്ള ആവശ്യപ്രകാരമാണ് അധിക വിഹിതം അനുവദിച്ചത്.

വന്യജീവി ആക്രമണത്തിന്‌ ഇരയായവർക്ക്‌ നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനം, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷ്വറൻസ്‌, മൃഗ സംഘർഷ ലഘൂകരണ മാർഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി മുൻപ് 19.9 കോടി രൂപ നൽകിയിരുന്നു. ഈവർഷം ആകെ 32.9 കോടിരൂപയാണ് വന്യ ജിവി ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിച്ചത്.

Trending

No stories found.

Latest News

No stories found.