ചേലമലയിൽ കാട്ടാനക്കൂട്ടം വാഴ കൃഷി ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചു

തട്ടേക്കാട് പക്ഷി സങ്കേതം ഉൾപ്പെടുന്ന കൂട്ടിക്കൽ ഭാഗത്ത് നിന്നും പെരിയാർ കടന്നാണ് ചേലമലയിലേക്ക് ആനകളെത്തുന്നത്
wild animals have destroyed agricultural in chelakkara
ചേലമലയിൽ കാട്ടാനക്കൂട്ടം വാഴ കൃഷി ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചു
Updated on

കോതമംഗലം: പുന്നേക്കാടിനു സമീപം ചേലമലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഒറവലകുടിയിൽ പൗലോസിന്‍റെ പുരയിടം പാട്ടത്തിനെടുത്ത് കാണിയാട്ട് ബാബു കൃഷി ചെയ്തിരുന്ന ഏത്തവാഴകൾ ചവിട്ടി ഒടിച്ചു. പുത്തയത്ത് ഏലിയാസിന്‍റെ പുരയിടത്തിലെത്തിയ ആനക്കൂട്ടം വാഴയും കമുകും തെങ്ങും നശിപ്പിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് മേഖലയിൽ വീണ്ടും ആനകളുടെ ഭീഷണി ഉണ്ടായത്.

കഴിഞ്ഞവർഷവും ഇതേ കൃഷി യിടത്തിൽ കാട്ടാനകൾ എത്തി വാഴ നശിപ്പിച്ചിരുന്നു. പിന്നീടുള്ള രാത്രികളെല്ലാം കൃഷിക്കാർ കാവലിരുന്നാണ് ആനക്കൂട്ടത്തെ തുരത്തിയത്. പുന്നേക്കാട് - തട്ടേക്കാട് റൂട്ടിലെ യാത്രക്കാരും കാട്ടാനശല്യം നേരിടുന്നു. പുന്നേക്കാട് ചേലമലയോട് ചേർന്നുള്ള കളപ്പാറ ഭാഗത്താണ് ആന ശല്യം ഉണ്ടാകുന്നത്. തട്ടേക്കാട് പക്ഷി സങ്കേതം ഉൾപ്പെടുന്ന കൂട്ടിക്കൽ ഭാഗത്ത് നിന്നും പെരിയാർ കടന്നാണ് ചേലമലയിലേക്ക് ആനകളെത്തുന്നത്. പുന്നേക്കാട് -തട്ടേക്കാട് റൂട്ടിലെ യാത്രക്കാർക്കും കാട്ടാന ഭീഷണിയാണ്. ആനകൾ റോഡിന് കുറുകെ കടക്കുന്നതാണ് പ്രശ്നം. നിരവധി യാത്രക്കാർക്ക് അപകടങ്ങ ളും ആളപായങ്ങളും ഈ ഭാഗത്ത് സംഭവിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.