കോതമംഗലം: ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ ഗവ. ഹയർസെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന കാർ ആന തകർത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറിൽ ആളുകളില്ലാതിരുന്നതിനാൽ ആളാപായമുണ്ടായില്ല.
ചിന്നക്കനാൽ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആർആർടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് തുരത്തി ഓടിച്ചു.
കഴിഞ്ഞ ദിവസമാണ് പൂപ്പാറ ടൗണിന് സമീപം ചക്കക്കൊമ്പൻ ഇറങ്ങി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നത് തുടർക്കഥയാവുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.