പുൽപ്പള്ളിയിൽ പ്രതിഷേധം അക്രമാസക്തം; രണ്ടു തവണ ലാത്തിച്ചാർജ്

പൊലീസ് ജീപ്പിന്‍റെ വാതിൽ പ്രതിഷേധകാരികൾ തകർത്തു. ബസ് സ്റ്റാൻഡിന്‍റെ കടമുറികളും തകർത്തിട്ടുണ്ട്.
പുൽപ്പള്ളിയിൽ  പ്രതിഷേധം ശക്തമാകുന്നു
പുൽപ്പള്ളിയിൽ പ്രതിഷേധം ശക്തമാകുന്നു
Updated on

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെ മൃതദേഹവുമായി നാട്ടുകാർ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായി. സ്ഥലത്തെത്തിയ ജനപ്രതിനിധികൾക്കെതിരേ പ്രതിഷേധകാരികൾ കുപ്പികൾ വലിച്ചെറിഞ്ഞതോടെ പൊലീസ് രണ്ടു തവണ ലാത്തി വീശി. പൊലീസ് ജീപ്പിന്‍റെ വാതിൽ പ്രതിഷേധകാരികൾ തകർത്തു. ബസ് സ്റ്റാൻഡിന്‍റെ കടമുറികളും തകർത്തിട്ടുണ്ട്. സ്ഥലത്തെത്തിയ ടി.സിദ്ദിഖിനും , ഐ.സി. ബാലകൃഷ്ണനും നേരെ നാട്ടുകാർ കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്.

നിലവിൽ ബസ് സ്റ്റാൻഡിൽ മൃതദേഹം വച്ച് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിച്ചെങ്കിൽ മാത്രമേ മൃതദേഹം മാറ്റൂ എന്നാണ് പ്രതിഷേധകാരികളുടെ നിലപാട്. നിരവധി പേരാണ് പ്രതിഷേധത്തിൽ അണി ചേർന്നിരിക്കുന്നത്. വനം വകുപ്പിനെതിരേയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്. നേരത്തെ പ്രതിഷേധക്കാർ വനംവകുപ്പിന്‍റെ വാഹനത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്‍റെ മൃതദേഹവും പ്രതിഷേധകാരികൾ വനംവകുപ്പിന്‍റെ വാഹനത്തിൽ കെട്ടി വച്ചു.

പോളിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ ധന സഹായം, ജോലി, കടം എഴുതിത്തള്ളൽ എന്നീ ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.