ജഡ്ജി നോക്കി നിൽക്കെ ഭർത്താവിന്‍റെ കഴുത്തിന് പിടിച്ച് യുവതി; കോടതിയിൽ നാടകീയ രംഗങ്ങൾ

റിമാഡിലായിരുന്ന യുവതിക്ക് ജാമ്യം ലഭിച്ചു
women attacked husband in court at kozhikode
ജഡ്ജി നോക്കി നിൽക്കെ ഭർത്താവിന്‍റെ കഴുത്തിന് പിടിച്ച് യുവതി; കോടതിമുറിയിൽ നാടകീയ രംഗങ്ങൾ
Updated on

കോഴിക്കോട്: കോടതിമുറിയിൽ ജഡ്ജി നോക്കി നിൽക്കെ ഭർത്താവിന്‍റെ കഴുത്തിന് പിടിച്ച് യുവതി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വേറിട്ട് താമസിക്കുന്ന യുവതിയും ഭർത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയതായിരുന്നു. കേസ് നടക്കുന്നതിനിടെ ഭർത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് ഇരുപത്തൊമ്പതുകാരി ബഹളം വച്ചു. മജിസ്ട്രേറ്റ് ഇടപ്പെട്ട്, ബഹളമുണ്ടാക്കരുതെന്ന് താക്കീത് നൽകിയെങ്കിലും ഇത് കൂട്ടാക്കാതെ ഇവർ വീണ്ടും പ്രശ്നമുണ്ടാക്കി. ബഹളത്തിനിടയിൽ ഇവർ ഭർത്താവിന്‍റെ കഴുത്തിനു പിടിക്കുകയായിരുന്നു.

ഈ സമയത്ത് കോടതി മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ യുവതിയെ പിടിച്ചുമാറ്റി. സംഭവത്തെത്തുടർന്ന് മജിസ്ട്രേറ്റിന്‍റെ നിർദേശ പ്രകാരം കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ഭീഷണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത് യുവതിയെ റിമാഡ് ചെയ്യുകയായിരുന്നു. തുടർന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) ജാമ്യം അനുവദിച്ചു.

എന്നാൽ, ജാമ്യക്കാർ എത്താന്‍ വൈകിയതിനാൽ ശനിയാഴ്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാന്‍ സാധിച്ചില്ല. അടുത്ത 2 ദിവസം അവധിയായതിനാൽ ഇനി തിങ്കളാഴ്ചയോടെ മാത്രമേ ഇവരുടെ മോചനം സാധ്യമാകൂ.

Trending

No stories found.

Latest News

No stories found.