ഇടുക്കി: തേയില സംസ്ക്കരണ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷാണ് (37) മരിച്ചത്. പീരുമേട് പട്ടുമല ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ തേയില ഫാക്ടറിയിലാണ് അപകടമുണ്ടായത്.
പട്ടുമല തേയില തോട്ടത്തിലെ ഫാക്‌ടറിയിൽ യത്രങ്ങൾ വ്യത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.