യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷം: രാഹുൽ മാങ്കൂട്ടത്തിൽ റിമാന്‍റിൽ

കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്.
youth congress march rahul mamkootathil in judicial custody
രാഹുൽ മാങ്കൂട്ടത്തിൽ റിമാന്‍റിൽ
Updated on

തിരുവനന്തപുരം: എഡിജിപി എം.അര്‍ അജിത്ത് കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. കന്‍റോൺമെന്‍റ് പൊലീസ് 11 പേരെ പ്രതികളായി ചേർത്താണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് ഒന്നാം പ്രതി. അബിന്‍ വർക്കി ഏഴാം പ്രതിയാണ്. രാഹുലിനെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചു, പൊതുമുതൽ നശിപ്പിച്ചു, അന്യായമായി സംഘം ചേരൽ, പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനു പരുക്കേറ്റു. കന്‍റോൺമെന്‍റ് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും നേതാക്കൾ പറ‍ഞ്ഞു.

Trending

No stories found.

Latest News

No stories found.