ബൈക്കിൽ അഭ്യാസപ്രകടനം; യുവാക്കളുടെ ലൈസൻസ് റദാക്കി എംവിഡി

ഇൻസ്റ്റഗ്രാമിൽ വീഡിയൊ വൈറലായതിനു പിന്നാലെയാണ് നടപടി
ബൈക്കിൽ അഭ്യാസപ്രകടനം; യുവാക്കളുടെ ലൈസൻസ് റദാക്കി എംവിഡി
Updated on

കോഴിക്കോട്: ഇരുചക്രവാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ യുവാക്കളുടെ ലൈസൻസ് റദാക്കി എംവിഡി. മുഹമ്മദ് റിസ്വാൻ, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസാണ് റദാക്കിയത്.

സിനിമ കണ്ട് മടങ്ങുന്നതിനിടെ റീൽ ഷൂട്ടിന്‍റെ ഭാഗമായി ബൈക്കിലും സ്കൂട്ടറിലുമാണ് അഭ്യാസ പ്രകടനം നടത്തിയത്. ഇൻസ്റ്റഗ്രാമിൽ വീഡിയൊ വൈറലായതിനു പിന്നാലെയാണ് നടപടി. നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.