ഹോണടിച്ചതിൽ പ്രകോപനം; രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കൾ, ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം

വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
youth stopped ambulance with patient and attempted to attack driver
ഹോണടിച്ചതിൽ പ്രകോപനം; രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കൾ, ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമംvideo screenshot
Updated on

ആലപ്പുഴ: താമരക്കുളം വൈയ്യാങ്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ശൂരനാട് സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെ ആനയടിയിൽ നിന്ന് സ്‌ട്രോക്ക് വന്ന രോഗിയുമായി വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ആംബുലന്‍സിന് ആദ്യം സൈഡ് കൊടുക്കാതിരുന്ന യുവാക്കള്‍ പിന്നീട് വാഹനം തടയുകയായിരുന്നു. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെയെത്തി ഡ്രൈവര്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.