അധിക്ഷേപ പരാമർശം: വിനായകനെ പൊലീസ് ചോദ്യം ചെയ്തു, ഫോൺ പിടിച്ചെടുത്തു

കേസിൽ അന്വേഷണം പൂർത്തിയായെന്നും വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു
ഉമ്മൻ ചാണ്ടി, വിനായകൻ
ഉമ്മൻ ചാണ്ടി, വിനായകൻ
Updated on

കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകന്‍റെ ഫോൺ പൊലീസ് പിടിച്ചെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് അന്വേഷണ ഭാഗമായി ഫോൺ പിടിച്ചെടുത്തത്.

ചോദ്യം ചെയ്യലിൽ അദ്ദേഹം കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫെയ്സ്ബുക്കിലൂടെ ലൈവ് നടത്തിയതെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞാതായാണ് വിവരം. കേസിൽ അന്വേഷണം പൂർത്തിയായെന്നും വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, തന്‍റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് നൽകിയ പരാതി പിൻവലിക്കുകയാണെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചതുപോലെ അക്രമികളോട് താനും ക്ഷമിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.