കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

പാലക്കാട് ശ്രീകൃഷ്ണപുരം മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ പുതിയ കെട്ടടത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍.
sandeep warrier praises k.muraleedharan in publicly
കെ. മുരളീധരൻ, സന്ദീപ് വാര്യർ
Updated on

പാലക്കാട്: ആന, കടൽ, മോഹൻലാൽ, കെ. മുരളീധരൻ ഈ നാല് പേരെയും എത്ര കണ്ടാലും മലയാളികൾക്ക് മടുക്കില്ലെന്ന് സന്ദീപ് വാര്യർ. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയതിന് ശേഷം ആദ്യമായാണ് സന്ദീപ് വാര്യരും കെ. മുരളീധരനും ആദ്യമായി ഒരു വേദിയിൽ ഒരുമിച്ചെത്തുന്നത്. കെ. മുരളീധരനെ കേരള രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്താൻ സാധിക്കില്ല. കരുണാകരൻ ശക്തനായ നേതാവായിരുന്നു. ഏത് കാര്യവും നടപ്പിലാക്കാൻ കഴിവുളള നേതാവായിരുന്നു അദ്ദേഹമെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.

പാലക്കാട് ശ്രീകൃഷ്ണപുരം മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ പുതിയ കെട്ടടത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍. കെ. മുരളീധരനെ മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയിതുകൊണ്ടാണ് സന്ദീപ് വാര്യര്‍ പ്രസംഗം ആരംഭിച്ചത്. 'മുരളിയേട്ടനെ ഇന്ന് കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാനതലത്തില്‍ വരുന്ന സമയത്ത് ആദ്യം കൊടുത്ത ചില അഭിമുഖങ്ങളുണ്ട്. അതില്‍ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവാര് എന്ന ചോദ്യത്തിന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ നല്‍കിയ ഉത്തരം കെ.കരുണാകരന്‍ എന്നാണ്. ഞാന്‍ ബി.ജെ.പിക്കാരനായിരുന്നപ്പോള്‍ പറഞ്ഞ കാര്യമാണ്.

തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള ആളായിരിക്കണം ഒരു രാഷ്ട്രീയ നേതാവ്. വരുംവരായ്കള്‍ ചിന്തിച്ചു കൊണ്ടിരുന്നാല്‍ ഒരിക്കലും തീരുമാനം എടുക്കാന്‍ സാധിക്കില്ല. തീരുമാനം എടുക്കാനുള്ള ശേഷിയാണ് ഒരു ഭരണകര്‍ത്താവിനെ മികച്ചവനാക്കുന്നത്. ഒരു നാടിനെ മുന്നോട്ട് നയിക്കുന്നത്. അങ്ങനെയാണ് കലൂരില്‍ അന്താരാഷ്ട്ര സ്‌റ്റേഡിയമുണ്ടായത്, കൊച്ചില്‍ അന്താരാഷ്ട്ര വിമാനത്താവളമുണ്ടായത്. അങ്ങനെയാണ് കേരളത്തില്‍ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ കെട്ടിപ്പെടുക്കപ്പെട്ടത്.'- സന്ദീപ് പറഞ്ഞു.

സന്ദീപ് വാര്യരെ കെ.മുരളീധരനും പ്രശംസിച്ചു. വേദിയിലേക്ക് സന്ദീപ് വാര്യരെ സ്വീകരിച്ചതും കെ.മുരളീധരനായിരുന്നു. അഭിപ്രായം ഉള്ളിടത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണ്.ആ ജനാധിപത്യപാര്‍ട്ടിയിലേക്ക് അദ്ദേഹം കടന്നുവന്നു. ഞങ്ങളെല്ലാം ഇപ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മുരളീധരന്‍ആ ജനാധിപത്യപാര്‍ട്ടിയിലേക്ക് അദ്ദേഹം കടന്നുവന്നു. ഞങ്ങളെല്ലാം ഇപ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.