പറമ്പിക്കുളം ആളിയാര്‍ കരാർ നടപ്പാക്കാൻ എംഎല്‍എ സമരത്തിലേക്ക്

സെപ്റ്റംബറില്‍ തമിഴ്നാട് വെള്ളം വിട്ട് നല്‍കാതെ തന്നെ ഷോളയാര്‍ നിറയുന്നു. ഫെബ്രുവരിയില്‍ തമിഴ്നാട് വെള്ളം വിട്ടു തരാന്‍ തയാറാകുന്നുമില്ല.
പറമ്പിക്കുളം ആളിയാര്‍ കരാർ നടപ്പാക്കാൻ എംഎല്‍എ സമരത്തിലേക്ക്
സനീഷ് കുമാർ ജോസഫ്
Updated on

ചാലക്കുടി: പറമ്പിക്കുളം ആളിയാര്‍ കരാറില്‍ കലോചിതമായ മാറ്റം വരുത്തണമെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ. 1970ല്‍ നിലവില്‍ വന്ന കരാര്‍ പ്രകാരം സെപ്റ്റംബര്‍, ഫെബ്രുവരി മാസങ്ങളില്‍ കേരള ഷോളയാര്‍ നിറയ്ക്കണമെന്നാണ് വ്യവസ്ഥയുള്ളത്. എന്നാല്‍, ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം കാരണം സെപ്റ്റംബറില്‍ തമിഴ്നാട് വെള്ളം വിട്ട് നല്‍കാതെ തന്നെ ഷോളയാര്‍ നിറയുന്ന അവസ്ഥയാണുള്ളത്. അത്യാവശ്യമായ ഫെബ്രുവരിയില്‍ തമിഴ്നാട് വെള്ളം വിട്ടു തരാന്‍ തയാറാകുന്നുമില്ല.

കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി കരാര്‍ നടപ്പിലാക്കാന്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടാന്‍ കേരള സർക്കാർ തയാറാവണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം വിട്ടു നല്‍ക്കുവാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറാവണം. കരാര്‍ കൃത്യമായി നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികച്ചും പരാജയമാണെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

ചാലക്കുടിപ്പുഴയെ ആശ്രയിച്ച് ഇരുനൂറോളം കുടിവെള്ള പദ്ധതികളാണുള്ളത്. 5420 ദശലക്ഷം ഘനയടി സംഭരണ ശേഷിയുള്ള ഷോളയാര്‍ ഡാമില്‍ ഇപ്പോള്‍ 17 ശതമാനം വെള്ളം മാത്രമേയുള്ളൂ. വൈദ്യുതി ഉത്പാദനത്തില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. പുഴയില്‍ വെള്ളത്തിന്‍റെ ലഭ്യത കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനം കൃത്യമായി നടക്കുന്നില്ല. അതിനാൽ കനാലുകളിലും വെള്ളം കിട്ടുന്നില്ല. ഇത് മൂലം രണ്ട് ജില്ലകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. മാസത്തില്‍ ഒരിക്കല്‍ പോലും കനാലുകളില്‍ വെള്ളമെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വലിയ തോതില്‍ കൃഷിനാശമാണ് ഉണ്ടാകുന്നത്.

കുടിവെള്ള ക്ഷാമവും മറ്റും കണക്കിലെടുത്ത് കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിക്കും,ജലസേചന വകുപ്പ് മന്ത്രിക്കും വിഷയത്തിൽ കത്ത് നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് എംഎൽഎ കുറ്റപ്പെടുത്തി. ആളിയാര്‍ കരാര്‍ നടപ്പാക്കുന്ന കാര്യത്തില്‍ തമിഴ്‌നാടും അര്‍ഹതപ്പെട്ട ആവശ്യം ചോദിച്ച് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരു ആര്‍ജവം കാണിക്കുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തെ വീഴ്ചമൂലം ചാലക്കുടി മണ്ഡലത്തില്‍ നേരിടുന്ന രൂക്ഷമായ ജലക്ഷാമവും കൃഷിനാശത്തിനും പരിഹാരിക്കണമെന്നാവശ്യപ്പെട്ട് ചാലക്കുടി ഇറിഗേഷന്‍ എക്‌സി.എന്‍ജിനീയറുടെ ഓഫീസിന് മുന്‍വശത്ത് ചൊവ്വാഴ്ച രാവിലെ 10ന് താൻ ഉപവാസം നടത്തുമെന്ന് എംഎൽഎ അറിയിച്ചു. ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.

Trending

No stories found.

Latest News

No stories found.