ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉത്തരവ്; മാട്ടുപ്പെട്ടിയിൽ ബോട്ട് സർവ്വീസുകൾ നിർത്തി

മാട്ടുപ്പെട്ടിയിൽ സർവ്വീസ് നടത്തുന്ന ബോട്ടിൽ വെള്ളം കയറിയതിനു പിന്നാലെയാണ് നടപടി
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉത്തരവ്; മാട്ടുപ്പെട്ടിയിൽ ബോട്ട് സർവ്വീസുകൾ നിർത്തി
Updated on

മൂന്നാർ: മാട്ടുപ്പെട്ടിയിൽ സർവീസ് നടത്തുന്ന ബോട്ടിന്‍റെ പലക ഇളകി ഉള്ളിൽ വെള്ളം കയറിയ സംഭവത്തിനു പിന്നാലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതു വരെ ബോട്ടിങ് നടത്തരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് നോട്ടീസ് നൽകിയത്. മാട്ടുപ്പെട്ടിയിൽ സർവ്വീസ് നടത്തുന്ന എല്ലാ ബോട്ടുകാരോടും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകുമെന്നും എസ്എച്ച്ഒ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മാട്ടുപ്പെട്ടിയിൽ സർവീസ് നടത്തുന്ന 'റിവർ ഡെയിൻ' എന്ന സ്വകാര്യ ബോട്ടിൽ വെള്ളം കയറിയത്. അടിഭാഗത്തെ പലക ഇളകിമാറി വെള്ളം കയറുകയായിരുന്നു. 30 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വെള്ളം കയറിയ ഉടൻതന്നെ ബോട്ട് കരയ്ക്കടുപ്പിച്ച് യാത്രക്കാരെ പുറത്തിറക്കിയിരുന്നു. ബോട്ട് കരയിൽ നിന്നും അധികം ദൂരെയല്ലാതിരുന്നതുകൊണ്ടും, വെള്ളം കയറിയപ്പോൾ തന്നെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടും വൻ ദുരന്തം ഒഴിവാഴി.

Trending

No stories found.

Latest News

No stories found.