''മൂന്നാറിൽ ഇടിച്ചു പൊളിക്കലൊന്നും നടക്കില്ല''; സർക്കാർ നീക്കത്തിനെതിരേ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

മൂന്നാറിലെ കയ്യേറ്റ ഭൂമികൾ ഒഴിപ്പിക്കുന്നതിനായി 2 ദിവസത്തിനകം ദൗത്യ സംഘത്തെ നിയോഗിക്കുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു
സി.വി. വർഗീസ് - സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
സി.വി. വർഗീസ് - സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
Updated on

തൊടുപുഴ: മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. കെട്ടിടങ്ങൾ പൊളിക്കാൻ അനുവദിക്കില്ല, ക്രമക്കേടുകൾ കണ്ടെത്താനാണ് കോടതി നിർദേശമെന്നും സി.വി. വർഗീസ് പറഞ്ഞു. മൂന്നാറിലെ കയ്യേറ്റങ്ങളെ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

നിലവിൽ മൂന്നാറിൽ ദൗത്യസംഘത്തിന്‍റെ ആവശ്യമില്ല, ഈ മേഖലകളിൽ വീടുവച്ച് താമസിക്കുന്നവരുണ്ടോയെന്ന് കണ്ടെത്താനാണ് കേടതി പറഞ്ഞത്. ആ പരിശോധനയ്ക്കായി എത്തുന്നവരാണോ ദൗത്യസംഘമെന്നും അദ്ദേഹം ചോദിച്ചു. ഇടിച്ചു പൊളിക്കലൊന്നും നടക്കുന്ന കാര്യമല്ല. അത് നടക്കുന്ന കാര്യമല്ലെന്നും നടക്കാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ കയ്യേറ്റ ഭൂമികൾ ഒഴിപ്പിക്കുന്നതിനായി 2 ദിവസത്തിനകം ദൗത്യ സംഘത്തെ നിയോഗിക്കുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയതായും അതിൽ 70 കേസുകളിൽ അപ്പീൽ നിലനിൽക്കുന്നതായും സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വീട് നിർമിക്കാൻ ഒരു സെന്‍റി ൃൽ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.‌‌

Trending

No stories found.

Latest News

No stories found.