'യുസിസിയിൽ നിന്ന് ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണം'; സുശീൽ കുമാർ മോദി

തിങ്കളാഴ്ച കൂടിയ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്
'യുസിസിയിൽ നിന്ന് ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണം'; സുശീൽ കുമാർ മോദി
Updated on

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിൽ നിന്നും ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് സുശീൽ കുമാർ മോദി. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗക്കാർക്ക് പ്രത്യേക ആചാരങ്ങളുണ്ട്. വിശ്വാസങ്ങളുണ്ട്. അതിനാൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗക്കാരെയും ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നവരെയും, യുസിസിയിൽ നിന്ന് ഒഴിവാക്കണമെന്നും അവർക്ക് പ്രത്യേകം സംരക്ഷ‍ണം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച കൂടിയ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. യുസിസിക്കെതിരെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെയാണ് യുസിസി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍റെ ഭാഗത്തു നിന്നും ഭിന്നാഭിപ്രായം ഉയർന്നുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്‍റ് സമിതിയുടെ യോഗത്തിൽ പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.