പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17 കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മെൽബിൻ ഒഴുക്കിൽപ്പെടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17 കാരനെ ഒഴുക്കിൽപെട്ട് കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിപ്പെട്ടത്.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മെൽബിൻ ഒഴുക്കിൽപ്പെടുകയായിരുന്നു. വേലിയേറ്റ സമയം കൂടിയായതിനാൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.