നവംബർ 23ന് തൃശൂരിൽ പ്രാദേശിക അവധി

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല
നവംബർ 23ന് തൃശൂരിൽ പ്രാദേശിക അവധി
Updated on

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്ന നവംബർ 23ന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു.

എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.