കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ സ്വകാര്യബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്‌ച രാവിലെ എട്ടരയോടെ നേര്യമംഗലം ചീയപ്പാറയ്ക്ക് സമീപമാണ് അപകടം നടന്നത്.
കോതമംഗലത്തു നിന്നും രാജാക്കാടിന് സർവീസ് നടത്തുന്ന മരിയ മോട്ടോഴ്സും കോതമംഗലം ഭാഗത്തേക്ക് പോയ ബൊലേറോയും കൂട്ടിയിടിക്കുകയായിരുന്നു. ബൊലേറോയിൽ സഞ്ചരിച്ചവർക്ക് ചെറിയ പരിക്കുകളുണ്ട്.