കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ വിഷയങ്ങൾ ഉയർത്തിപിടിച്ച് കോതമംഗലം മുതൽ പൂയംകുട്ടിവരെ ആം ആദ്മി പാർട്ടിയുടെ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ രാഷ്ട്ര വിളംബര ജാഥ സംഘടിപ്പിച്ചു. കോതമംഗലത്ത് നിന്നും മൂന്നാറിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതും ആയിരക്കണക്കിന് ആദിവാസികൾ ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രയോജനകരമായ രീതിയിൽ പഴയ ആലുവ- മൂന്നർ രാജപാത സഞ്ചാരയോഗ്യമാക്കുന്നത് എറണാകുളം ഇടുക്കി ജില്ലകളിലെ മലയോര മേഖലകളുടെ സമഗ്രമായ വികസനത്തിനും അതോടൊപ്പം തന്നെ ഈ മേഖലയിലെ കുട്ടികളുടെ പഠനത്തിനും, ആരോഗ്യ പരിപാലനത്തിനും ടൂറിസം വികസനത്തിനും സഹായിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളെ ബന്ധിപ്പിക്കുന്നതും വടാട്ടുപാറ നിവാസികൾക്ക് പഞ്ചായത്തിലും മറ്റു വേഗത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നതുമായ ബംഗ്ലാ കടവ് പാലം അടിയന്തരമായി നിർമ്മിക്കുക, താലൂക്കിലെ മുഴുവൻ കൈവശം ഭൂമിയുള്ള കർഷകർക്കും പട്ടയം നൽകുക, കുട്ടമ്പുഴ കേന്ദ്രീകരിച്ച് ആർട്സ് & സയൻസ് കോളേജ് തുടങ്ങുക, ഗവൺമെന്റ് നേതൃത്വത്തിൽ പഠനം നടത്തി പെരിയാറ്റിൽ മണൽവാരൽ പുനരാരംഭിക്കുകയും താലൂക്കിൽ ഒരു സർക്കാർ മണൽ ഡിപ്പോ സ്ഥാപിക്കുകയും ചെയ്യുക, കാട്ടാന അടക്കമുള്ള വന്യജീവി ആക്രമണങ്ങൾ തടയുവാൻ ആവശ്യമായ നടപടിയെടുക്കുക, ഹൈറേഞ്ച്, തങ്കളം ബസ് സ്റ്റാൻഡുകളെ ഓപ്പറേറ്റിങ് സ്റ്റാൻഡുകൾ ആക്കി പ്രവർത്തിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ക്ഷേമ രാഷ്ട്ര വിളംബര ജാഥ നടത്തിയത്.
കോതമംഗലം നിയോജകമണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ ക്യാപ്റ്റനായുള്ള ജാഥയുടെ ഉദ്ഘാടനം ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സെലിൻ ഫിലിപ്പ് കോഴിപ്പിള്ളിയിൽ വച്ച് ഫ്ല്ളാഗ് ഓഫ് ചെയ്തു കൊണ്ട് നിർവഹിച്ചു. ആം ആദ്മി പാർട്ടി ഓഫീസ് സെക്രട്ടറി റെനി സ്റ്റീഫൻ ഷാൾ അണിയിച്ചു കൊണ്ട് ജാഥ ക്യാപ്റ്റനെ സ്വീകരിച്ചു.
ജാഥാ വൈസ് ക്യാപ്റ്റൻമാരായ ജിജോ പൗലോസിനേയും മുഹമ്മദ് നൗഷാദ് കോണിക്കലിനേയും ജില്ലാ കമ്മിറ്റി അംഗം എൽദോ പീറ്ററും മുൻസിപ്പൽ മണ്ഡലം പ്രസിഡൻറ് സാബു കുരിശിങ്കലും ചേർന്ന് ഷാൾ അണിയിച്ചു കൊണ്ട് സ്വീകരിച്ചു. കോതമംഗലം മണ്ഡലം പ്രസിഡൻ്റ് ജിജോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.
ജാഥ വൈസ് ക്യാപ്റ്റൻമാരായി ജിജോ പൗലോസും, മുഹമ്മദ് നൗഷാദ് കോണിക്കലും കോർഡിനേറ്റർമാരായി കെ.എസ് ഗോപിനാഥനും, സാബു കുരിശിങ്കലും നയിക്കപ്പെടുന്ന ക്ഷേമരാഷ്ട്ര വിളംബംര ജാഥ കോതമംഗലം മുനിസിപ്പാലിറ്റി, വാരപ്പെട്ടി, നെല്ലിക്കുഴി, പിണ്ടിമന,കീരംപാറ, കുട്ടംമ്പുഴ, തുടങ്ങീ പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകിട്ട് അഞ്ചിന് കുട്ടംമ്പുഴയിൽ പൊതുയോഗത്തോടുകൂടി സമാപിച്ചു.
ആം ആദ്മി പാർട്ടി പാർട്ടി സംസ്ഥാന ട്രഷറാർ മോസ്സസ് മോദ, ജില്ലാ പ്രസിഡൻ്റ് സാജുപോൾ ,ജില്ലാ സെക്രട്ടറി സുജിത്ത് സുകുമാരൻ, സംസ്ഥാന വക്താവ് ജോൺസൻ കറുകപ്പിളളിൽ, എൽദോ പീറ്റർ, സുരേഷ് പദ്ഭനാഭൻ, സി.കെ കുമാരൻ, ബാബു പീച്ചാട്ട്, ലാലു മാത്യു,പിയേഴ്സൺ, ബോസ് വാരപ്പെട്ടി, തങ്കച്ചൻ കോട്ടപ്പടി, ജയൻ നെല്ലിക്കുഴി, സജി തോമസ്സ്, വർഗ്ഗീസ് കഴുതക്കോട്ടിൽ, ഷോജി കണ്ണംമ്പുഴ, ബെന്നി പുതുക്കയിൽ, ബിജു പുതുക്കയിൽ, മത്തായി പീച്ചിക്കര, ശാന്തമ്മ ജോർജ്, ജോൺ ഒറവലക്കുടി, ചരൻ കീഴേത്തു പാറയിൽ, ബോസ് മാടവന , ജയിംസ് മേക്കാട്ടുക്കുന്നേൽ, റെജി ജോർജ് തുടങ്ങിയവർ വിവിധ മേഖലയിൽ പങ്കെടുത്ത് പ്രസംഗിച്ചു.