കർക്കടക വാവ് ശനിയാഴ്ച: ആലുവയിൽ ബലിതർപ്പണം പാർക്കിങ് ഏരിയയിൽ

ജല നിരപ്പ് താഴ്ന്നിലെങ്കിൽ പാലസ് റോഡിൽ നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിലൂടെയുള്ള ജനസഞ്ചാരവും നിരോധിക്കും
Aluva Manappuram, alternative arrangement for Vavu Bali
ആലുവ മണപ്പുറത്തിനടുത്തുള്ള പാർക്കിങ് ഏരിയയിലെ ചെളി നീക്കി ബലിത്തറകൾ ഒരുക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.
Updated on

ജെറോം മൈക്കിൾ

ആലുവ: കർക്കടക വാവ് ബലി തർപ്പണം ശനിയാഴ്ചയാണ്. പെരിയാറിൽ ജല നിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും, അമ്പല പരിസരത്ത് അടിഞ്ഞുകൂടിയ ചെളി പൂർണമായി മാറ്റാൻ സാധിക്കാത്തതിനാലും പാർക്കിങ് ഏരിയായിൽ ബലി തർപ്പണത്തിന് ബദൽ സംവിധാനം ഒരുക്കും. ജല നിരപ്പ് താഴ്ന്നിലെങ്കിൽ പാലസ് റോഡിൽ നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിലൂടെയുള്ള ജനസഞ്ചാരവും നിരോധിക്കും. അതിനാൽ മണപ്പുറത്തേക്ക് പോകേണ്ട ഭക്തജനങ്ങൾ തോട്ടക്കാട്ടുകര വഴി പോകണം.

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പതിവ് പൂജാ കർമങ്ങൾക്കു ശേഷം ബലി തർപ്പണത്തിനു തുടക്കമാകും. ഉച്ചയ്ക്ക് 12 മണി വരെ ബലിയിടാൻ സമയമുണ്ട്. രാവിലെ 10 മണി വരെയുള്ള സമയത്തായിരിക്കും തിരക്കേറുക എന്നാണ് കരുതുന്നത്.

മുൻകാലങ്ങളിൽ നൂറോളം ബലിത്തറകൾ പുഴയോരത്ത് തയാറാക്കാറുള്ളതാണ്. എന്നാൽ, ഇക്കുറി അതു പ്രയോഗികമല്ല. പകരം, പാർക്കിങ് ഏരിയയിലെ ചെളി നീക്കി ബലിത്തറകൾ ഒരുക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.

മണപ്പുറത്തിനു സമീപം ജിസിഡിഎ റോഡിലും മണപ്പുറം റോഡിലും ബലിതർപ്പണത്തിന് സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.

ബലി തർപ്പണത്തിന് വൻ ജനത്തിരക്ക് പ്രതിക്ഷിക്കുന്നതിനാൽ ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകി, തിരക്ക് നിയന്ത്രിച്ച്, തർപ്പണം നടത്താൻ അവസരം നൽകും. പുലർച്ചെയുള്ള പൂജകൾക്ക് ശേഷം തിടമ്പുകൾ മുകളിലെ ക്ഷേത്രത്തിലേക്ക് മാറ്റും. ഇവിടെയായിരിക്കും ഭക്തജനങ്ങൾക്ക് തൊഴാനുള്ള സൗകര്യം ഒരുക്കുന്നതെന്ന് ക്ഷേത്രം മേൽശാന്തി മുല്ലക്കൽ ശങ്കരൻ തിരുമേനി പറഞ്ഞു.

Trending

No stories found.

Latest News

No stories found.