അങ്കമാലി - എറണാകുളം ബൈപാസ് പദ്ധതി മരവിപ്പിച്ചു

കുണ്ടന്നൂർ വരെ 44 കിലോമീറ്റർ പാത നിർമിക്കുന്നതിനുള്ള റോയൽറ്റിയും ജിഎസ്‌ടിയും ഒഴിവാക്കുന്നതു സംബന്ധിച്ച സംസ്ഥാന സർക്കാർ തീരുമാനം വൈകുന്നതാണ് കാരണം
നിർദിഷ്ട അങ്കമാലി - കുണ്ടന്നൂർ ബൈപാസ്
നിർദിഷ്ട അങ്കമാലി - കുണ്ടന്നൂർ ബൈപാസ്
Updated on

ജിബി സദാശിവന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകുന്നത് മൂലം കുണ്ടന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള 44 കിലോമീറ്റര്‍ കൊച്ചി ബൈപ്പാസ് ദേശീയപാതാ വികസന അഥോറിറ്റി (എന്‍എച്ച്എഐ) തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. ബൈപ്പാസ് നിര്‍മാണത്തിനായുള്ള റോയല്‍റ്റിയും ജിഎസ്ടിയും ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ അനന്തമായി നീട്ടുന്നതിനെ തുടര്‍ന്നാണ് എന്‍എച്ച്എഐ നടപടി. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതയായ ഇടപ്പള്ളി - അരൂര്‍ എന്‍എച്ച് ബൈപ്പാസ്, ഇടപ്പള്ളി - അങ്കമാലി എന്‍എച്ച് 544 കോറിഡോര്‍ എന്നിവിടങ്ങളിലെ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയ്ക്കാണ് 2016 ല്‍ കൊച്ചി ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്.

ഇടപ്പള്ളി - അരൂര്‍ എന്‍എച്ച് 66 ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള ഡിപിആറിന് അന്തിമാനുമതി ലഭിച്ചിട്ടില്ലെന്നിരിക്കെ കൊച്ചി ബൈപാസ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ദേശീയപാതാ വികസനം യാഥാര്‍ഥ്യമാകുന്നതോടെ ഇടപ്പള്ളി- അരൂര്‍ ഭാഗത്ത് കുപ്പികഴുത്തായി മാറി ഗതാഗത കുരുക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

പദ്ധതിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുകയും അസംസ്കൃത വസ്തുക്കള്‍ക്ക് റോയല്‍റ്റി ഒഴിവാക്കുകയും ചെയ്യണെമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചാല്‍ മാത്രമേ സ്ഥലമേറ്റെടുക്കല്‍ നടപടിക്കായി നോട്ടിഫിക്കേഷന്‍ ഇറക്കൂ എന്നാണ് എന്‍എച്ച്എഐയുടെ നിലപാട്. 287 ഹെക്റ്റര്‍ സ്ഥലമാണ് പദ്ധതിക്കായി ആവശ്യമുള്ളത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഇളവ് നല്‍കുന്നത് എന്നതിനാല്‍ ജിഎസ്ടിയും റോയല്‍റ്റിയും ഒഴിവാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി കേരളം സന്ദര്‍ശിച്ച വേളയില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കേരളത്തിലെ റോഡ് കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള ഗ്രീന്‍ഫീല്‍ഡ് ഹൈവേ കോറിഡോര്‍ പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടുള്ളവയില്‍ നിര്‍ദിഷ്ട കുണ്ടന്നൂര്‍-അങ്കമാലി കൊച്ചി ബൈപാസിന്‍റെ "നവീകരണവും ഉള്‍പ്പെടുന്നുണ്ട്.

Trending

No stories found.

Latest News

No stories found.