ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞു: മലപ്പുറത്ത് ഹോട്ടൽ ഉടമയ്ക്ക് മർദനം

ഹോട്ടൽ ഉടമ ഉൾപ്പെടെ നാലംഗ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്
attack in hotel malappuram
Shawarma
Updated on

മലപ്പുറം: മലപ്പുറത്ത് ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടൽ ഉടമയ്ക്ക് മർദനം. മലപ്പുറം പുത്തനത്താണിയിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ നാലംഗ സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം, മക്കളായ മുഹമ്മദ് ഷബിൽ, അജ്‌മൽ എന്നിവർക്ക് പരുക്കേറ്റു. സത്താർ, മുജീബ്, ജനാർദ്ദനൻ, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പൊലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ചു.

Trending

No stories found.

Latest News

No stories found.