പള്ളിപരിസരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി; 3 പേർക്ക് പരുക്ക്

പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്
പള്ളിപരിസരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി; 3 പേർക്ക് പരുക്ക്
Updated on

കോട്ടയം: കിടങ്ങൂരിൽ നിയന്ത്രണംവിട്ട കാർ മൂന്നുപേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കിടങ്ങൂർ കൂടല്ലൂർ സെന്‍റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്.

പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ മൂന്നുപേരിൽ ഒരാൾ മെഡിക്കൽ കോളെജിലും ഒരാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാൾക്ക് നിസാര പരുക്കാണ്.

Trending

No stories found.

Latest News

No stories found.