തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

കാറിലെ യാത്രക്കാർ അതിവേഗം കാറിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
Updated on

തൃശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ (34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം.

അഖിലിന്‍റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രക്കാർ അതിവേഗം കാറിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. വടക്കാഞ്ചേരി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Trending

No stories found.

Latest News

No stories found.