കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണം: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് തടയുന്നതിന് ബോധവല്‍ക്കരണം, വിവാഹപൂര്‍വ കൗണ്‍സലിംഗ് ഉള്‍പ്പെടെ വനിതാ കമ്മിഷന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്
കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണം: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി
Updated on

കൊച്ചി: കുടുംബ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. എറണാകുളം ഗവ ഗസ്റ്റ് ഹൗസ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ക്കൊപ്പം ജില്ലാതല അദാലത്തിന്റെ ആദ്യ ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി.

കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് തടയുന്നതിന് ബോധവല്‍ക്കരണം, വിവാഹപൂര്‍വ കൗണ്‍സലിംഗ് ഉള്‍പ്പെടെ വനിതാ കമ്മിഷന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് പരാതികളില്‍ കൂടുതലും. ഒരു സ്വകാര്യ സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ജീവനക്കാരുടെയും അധ്യാപന രീതിയുടെയും കാര്യങ്ങളില്‍ ഇടപെട്ടു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, ഹെഡ്മിസ്ട്രസിന്റെ റൂമില്‍ സിസിടിവി കാമറ സ്ഥാപിക്കാന്‍ നിര്‍ബന്ധം പിടിക്കുന്നു എന്നതു സംബന്ധിച്ച പരാതി അദാലത്തില്‍ പരിഗണനയ്ക്ക് എത്തി.

ഈ പരാതിയില്‍ ഹെഡ്മിസ്ട്രസിന്റെ റൂമില്‍ സിസിടിവി കാമറ സ്ഥാപിക്കരുതെന്ന് സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. മാതാപിതാക്കളെ കുടുംബത്തില്‍ നിന്നും മാറ്റി താമസിപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്ന മകനും ഭാര്യയ്ക്കുമെതിരായ പരാതിയും അദാലത്തില്‍ പരിഗണിച്ചു.

ജില്ലാതല അദാലത്തില്‍ ആകെ 42 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. കൗണ്‍സലിംഗിന് മൂന്നും ഒരു കേസ് ഡിഎല്‍എസ്എയ്ക്കും റഫര്‍ ചെയ്തു. ആകെ 104 പരാതികളാണ് ജില്ലാ തല അദാലത്തില്‍ പരിഗണിച്ചത്. ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ സ്മിത ഗോപി, യമുന, അമ്പിളി, കൗണ്‍സലര്‍ അന്ന, പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Trending

No stories found.

Latest News

No stories found.