ചാലക്കുടി: ചാലക്കുടിയിലെ നാടകരാവുകൾക്ക് തുടക്കമായി..ചാലക്കുടി റസിഡന്‍സ് അസോസിയേഷന് കോര്‍ഡിനേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോസ് പല്ലിശ്ശേരിയുടെ പേരിലുള്ള നാടകമേള എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റിയായ ക്രാക്റ്റ് പ്രസിഡന്റ് പോൾ പാറയിൽ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര താരം സജിൻ ഗോപു, ചലച്ചിത്ര സംവിധായകനും ജോസ് പല്ലിശ്ശേരിയുടെ മകനുമായ ലിജോ ജോസ് പെല്ലിശ്ശേരി മുഖ്യാതിഥികളിയായിരുന്നു.നാടക നടൻ ജോണി മേച്ചേരിയെ എം എൽ എ സനീഷ് കുമാർ ജോസഫ് ആദരിച്ചു.ഫാസ് പ്രസിഡന്റ് അഡ്വ. ബിജു എസ് ചിറയത്ത്, സംവിധായകൻ സുന്ദർദാസ്, സെക്രട്ടറി പി.ഡി. ദിനേശ്, ലൂയീസ് മേലേപ്പുറം, ബീന ഡേവീസ്, തുടങ്ങിയവർ സംസാരിച്ചു. .ആദ്യ ദിവസത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ വെളിച്ചം എന്ന നാടകം അവതരിപ്പിച്ചു., .രണ്ടാം ദിവസം സിനിമ താരം പ്രേം പ്രകാളൃശ് മുഖ്യതിഥിയായിരിക്കും. ഷാജു മേച്ചേരിയെ ചടങ്ങില്‍ ആദരിക്കും. വള്ളുവനാട് നാദംതീയറ്റേഴ്സിന്റെ ഊഴം നാടകം അരങ്ങേറും.