‌''കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം''; രക്ഷിതാക്കൾക്ക് പ്രധാന അധ്യാപികയുടെ നോട്ടീസ്

ഇത്തവണത്തെ കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന് പേരാമ്പ്രയാണ് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്
Sugar (Representative Image)
Sugar (Representative Image)
Updated on

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലോത്സവത്തിനായി വിദ്യാര്‍ഥികള്‍ ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നല്‍കണമെന്ന് ഹെഡ്മിസ്ട്രസിന്‍റെ നോട്ടീസ്. പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പ്രധാന അധ്യാപികയാണ് രക്ഷിതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇത്തവണത്തെ കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന് പേരാമ്പ്രയാണ് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കലോത്സവത്തിന്‍റെ ഭാഗമായി ഓരോ സ്കൂളും ഭക്ഷ്യവിഭവങ്ങള്‍ സമാഹരിക്കണമെന്ന് സംഘാടകസമിതിയിലെ ഫുഡ് കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നല്‍കണമെന്ന് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പിടിഎ അംഗങ്ങളുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് പരാതി ഉണ്ടായിട്ടില്ല. കുട്ടികളെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.