കുന്നത്തുകാൽ മണികണ്ഠൻ
നെയ്യാറ്റിൻകര: വക്കം സ്കൂളിലെ കുട്ടി പൊലീസ് ക്ലോത്ത് എടിഎം എന്ന പുതിയ പദ്ധതിയുമായി രംഗത്ത്. തങ്ങളുടെ സ്കൂളിലെ വിദ്യാർഥികൾക്ക് അവരുടെ പിറന്നാൾ ദിനത്തിനും വിശിഷ്ട ദിവസങ്ങളിലും പുത്തൻ തുണി, ക്ലോത്ത് എടിഎം കൗണ്ടറിൽ വയ്ക്കാവുന്നതും ആ തുണി സ്കൂളിലെ അറിയപ്പെടാത്ത നിർധനരായ വിദ്യാർഥികൾക്ക് സ്വമേധയാ എടുക്കാവുന്നതും ബാക്കി വരുന്നവ നാട്ടിലെ നിർധനരായവർക്ക് എത്തിച്ചു കൊടുക്കുന്നതുമായ പദ്ധതിയാണിത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒരു വയറൂട്ടാം പദ്ധതിയിലൂടെ ഇന്നും മുടങ്ങാതെ നാട്ടിലെ പതിമൂന്നു പേർക്ക് ഒരു നേരത്തെ അന്നം വിളമ്പി വരുന്ന വക്കം സ്കൂളിലെ കുട്ടി പെലീസാണ് ഈ പദ്ധതിയും ആരംഭിച്ചത്. ഒരു മനുഷ്യനു വേണ്ട അത്യാവശ്യ ഘടകമാണ് ആഹാരവും വസ്ത്രവും, അതെത്തിച്ചു കൊടുക്കുക എന്നത് അതിലേറെ പുണ്യം നിറഞ്ഞ പ്രവർത്തിയും. അതും കുട്ടികളിൽ നിന്നാകുമ്പോൾ മാതൃകയാക്കാവുന്ന ഒന്നുതന്നെയാണ്.
ക്ലോത്ത് എടിഎം. പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കാവൂർ സിഐ പി.ജി. മധു നിർവഹിച്ചു. എച്ച്എം ബിന്ദു സി.എസ്. അധ്യക്ഷയായ ചടങ്ങിൽ എസ്പിസി പിടിഎ പ്രസിഡന്‍റ് അശോകൻ, പ്രിൻസിപ്പൽ ഷീലാ കുമാരി, സിപിഒസൗദീഷ് തമ്പി, എസിപി ഒ. പൂജ, ഡി. ഐ. സഞ്ജയ് തുടങ്ങിയവർ പങ്കെടുത്തു.