കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും റാണിക്കല്ലിനും ഇടയിൽ അപകടാവസ്ഥയിൽ റോഡിലേക്കു ചാഞ്ഞു നിന്ന മരങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും ചേർന്ന് നീക്കം ചെയ്യുതു.
നിരവധി വൻ മരങ്ങളാണ് കടപുഴകി റോഡിലേക്ക് മറിയത്തക്ക രീതിയിൽ നിൽക്കുന്നത്. കോതമംഗലം അഗ്നി രക്ഷാ നിലയത്തിലേ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ .കെ . ബിനോയ്, അസ്സി. സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, കെ .എൻ . ബിജു, സേനാംഗങ്ങളായ നിസാമുദ്ദീൻ, അൻവർ സാദത്ത്, ജിയോബിൻ, ബിനുകുമാർ, സഞ്ജു സാജൻ, അതുൽ വി ബാബു, ജിനോ രാജു എന്നിവരാണ് പങ്കെടുത്തത്.