കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധാർഹം: ഡീൻ കുര്യാക്കോസ് എം.പി

സർക്കാർ തലത്തിലുള്ള ഇടപെടലുകളുടെ അപര്യാപ്തതയാണ് ഇതിലൂടെ ചർച്ചചെയ്യപ്പെടുന്നത്
കാട്ടാനയുടെ ചവിട്ടേറ്റ് മൂന്നാർ ചിന്നക്കനാലിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധകരം: ഡീൻ കുര്യാക്കോസ് എം.പി
കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട കണ്ണൻ| ഡീൻ കുര്യാക്കോസ് എം.പി
Updated on

കോതമംഗലം: കാട്ടാനയുടെ ചവിട്ടേറ്റ് ചിന്നക്കനാലിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധകരമാണെന്നും, ആർ.ആർ.ടി സംഘം നിലനിൽക്കുന്ന സ്ഥലത്ത് വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സർക്കാരിൻറെയും, വനം വകുപ്പിന്റെയും നിരുത്തരവാദിത്വപരമായ സമീപനം മൂലമാണെന്നും ഡീൻ കുര്യാക്കോസ് എം.പി.

ഞായറാഴ്ച വൈകുന്നേരമാണ് ചിന്നക്കനാൽ ചെമ്പകത്തുകുടിയിൽ കണ്ണൻ കാട്ടാനയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. കാട്ടാനയുടെ ചവിട്ടേറ്റ് മറ്റൊരാൾകൂടി രക്തസാക്ഷിയായി മാറിയിരിക്കുന്നു. സർക്കാർ തലത്തിലുള്ള ഇടപെടലുകളുടെ അപര്യാപ്തതയാണ് ഇതിലൂടെ ചർച്ചചെയ്യപ്പെടുന്നത് .

ചിന്നക്കനാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒൻപത് കാട്ടാനകളാണ് തമ്പടിച്ച് കൃഷിസ്ഥലങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രദേശത്തെ ആദിവാസികുടികളിൽനിന്നും മറ്റുമായി അൻപതോളം ആളുകൾ എത്തി ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് കണ്ണൻ കാട്ടാനക്കൂട്ടത്തിന് നടുവിൽ പെടുന്നത്.

ആനകൂട്ടം കണ്ണനെ തുമ്പികൈയിൽ തൂക്കി എറിയുകയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രദേശത്തേക്ക് കൂടുതൽ ആളുകൾ എത്തി ആനകളെ തുരുത്തിയെങ്കിലും കണ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രദേശവാസികൾ ചേർന്ന് പിന്നീട് ആനക്കൂട്ടത്തെ തുരുത്തിയ ശേഷമാണ് മൃതദേഹം സഭംവസ്ഥലത്തുനിന്നും വീണ്ടെടുത്തത്. പ്രദേശത്തെ ആർ.ആർ.ടി സംഘത്തിന്റെ പരാജയമാണ് ഇതിലൂടെ വെളിവാകുന്നത് ആർ.ആർ.ടി സംഘം നിലവിലുള്ള ഒരു സ്ഥലത്ത് ഇത്തരം ഒരു സംഭവം ഉണ്ടായി എന്നുള്ളത് ഒരിക്കലും നീതീകരിക്കാൻ കഴിയില്ല

എന്തുകൊണ്ടാണ് ആർ.ആർ.ടി പോലും പരാജയപ്പെടുന്നത് എന്നുള്ളത് സർക്കാർ തലത്തിൽ പരിശോധിക്കപ്പെടണം. ടീം അംഗങ്ങൾക്ക് വേണ്ടത്ര സജ്ജീകരണമില്ല എന്നുള്ളത് മുൻപും ചർച്ചയായ വിഷയമാണ്. ടീമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ മറ്റുള്ള ജോലികൾക്ക് നിയോഗിക്കാൻ പാടില്ല ,ആനയെ തുരത്തിയോടിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ നൽകണം.

അടിയന്തിര ഘട്ടങ്ങളിൽ ഞൊടിയിടയിൽ സേവനം നൽകുക എന്നതാണ് ആർ.ആർ.ടി സംഘത്തിന്റെ ഉത്തരവാദിത്വം നിലവിൽ മെയിൻ റോഡിലൂടെ മാത്രമാണ് ആർ.ആർ.ടി സഞ്ചരിക്കുന്നത്. മെയിൻ റോഡിലൂടെ മാത്രം ആർ.ആർ.ടി സംഘം റോന്തുചുറ്റിയാൽ കാട്ടാന സംഘത്തെ തുരത്തിയോടിക്കാൻ കഴിയില്ല. ആർ.ആർ.ടി നിലവിലുള്ള സ്ഥലത്ത് ഇത്തരം സംഭവം ഉണ്ടാവാൻ പാടില്ലായിരുന്നു ഈ കാര്യത്തിൽ വനം വകുപ്പിന്റെ സമ്പൂർണ്ണ വീഴ്ചയാണ് വെളിവാകുന്നത് ഇതിൻറെ പേരിൽ ഒരു ആദിവാസി യുവാവിന് ജീവൻ നഷ്ടമായിരിക്കുന്നു.ജനപ്രതിനിധി എന്ന നിലയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. കൃഷി സ്ഥലങ്ങൾ ഉൾപ്പെടെ സംരക്ഷിച്ചുകൊണ്ടുള്ള ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്നും എംപി പറഞ്ഞു.

Trending

No stories found.

Latest News

No stories found.