കൊച്ചിയിൽ ഡെങ്കിപ്പനി വ്യാപകം

കൊതുക് നശീകരണത്തിന് ഫലപ്രദമായ നടപടികളില്ലെന്ന് ആക്ഷേപം
Dengue fever spreads in Kochi
കൊച്ചിയിൽ ഡെങ്കിപ്പനി വ്യാപകംRepresentative image
Updated on

മട്ടാഞ്ചേരി: കൊച്ചി മേഖലയിൽ ഡങ്കി പനി പടരുന്നു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും നിരവധി പേരാണ് ഡെങ്കി പനി ബാധിതരായി എത്തുന്നത്. സാധാരണ പകർച്ച പനിക്ക് പുറമേ ഡങ്കി പനി കൂടി പടരുന്നത് മേഖലയിൽ കടുത്ത ആശങ്ക പരത്തുന്നുണ്ട്. കൊതുക് നശീകരണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതാണ് ഡങ്കി പനി വ്യാപകമാകാൻ കാരണമെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.

ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവർക്ക് വിവിധ പരിശോധനകൾക്കായി തന്നെ വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഡങ്കി പനി ബാധിതരെ ഐസിയു സംവിധാനങ്ങളില്ലായെന്ന കാരണത്താൽ എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്കും മടക്കുന്ന അവസ്ഥയാണ്. കൊച്ചു കുട്ടികളടക്കമുള്ളവരാണ് ഡങ്കി ബാധിതരായി ആശുപത്രികളിൽ ചികിത്സയിലുള്ളത്.

കൊച്ചിയിലെ മിക്കവാറും ഡിവിഷനുകളിൽ ഡങ്കി വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തേ കൊതുക് നശീകരണത്തിന് ഫോഗിങ്, മരുന്ന് തെളി എന്നിവ നടന്നിരുന്നുവെങ്കിൽ ഇപ്പോൾ അത് പോലും ഇല്ലാത്ത അവസ്ഥയാണെന്നാണ് ആക്ഷേപം. സർക്കാർ ആശുപത്രികളിൽ ഐസിയു സംവിധാനങ്ങൾ അടക്കമുള്ളവയുടെ അപര്യാപ്തത മൂലം സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ.

ആശാ വർക്കർമാരെ നിയോഗിച്ചുള്ള ബോധവൽക്കരണം മാത്രമാണ് ആകെ നടക്കുന്നത്. ഡങ്കി ബാധിച്ച് മരണം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അധികൃതർ ഉണർന്ന് പ്രവർത്തിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡങ്കി പനി പ്രതിരോധത്തിനായി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.

പൊതുജനം സഹകരിക്കണം. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. മട്ടാഞ്ചേരി:ഡങ്കിപ്പനി പരത്തുന്ന ഈഡീസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വളരുന്നത് ശുദ്ധജലത്തിലാണെന്നും ഇവയെ തുരുത്തുന്നതിന് ജനങ്ങൾ കൂടി സഹകരിക്കണമെന്നും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. കെ അഷറഫ് പറഞ്ഞു. വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടിനകത്ത് ഫ്രിഡ്ജ്, ചെടിച്ചട്ടികൾ ഇവയിലൊക്കെ വെള്ളം കെട്ടിക്കിടക്കാതെ നോക്കണം. നഗരസഭയുടെ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഫോഗിങ് ഉൾപ്പെടെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.