ബിവറെജസിൽ നിന്നു വാങ്ങിയ ബിയറിൽ പൊടിയും മാലിന്യവും

വാണിയക്കാട് വെയർ ഹൗസിംഗ് കോർപ്പറേഷന്‍റെ ഗോഡൗണിൽ പ്രവർത്തിക്കുന്ന മദ്യശാലയിൽ നിന്നാണ് കിംഗ്ഫിഷർ ബ്രാൻഡായ രണ്ട് കുപ്പി ബിയർ വാങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംമദ്യപാനം ആരോഗ്യത്തിനു ഹാനികരം.
Updated on

പറവൂർ: ബിവറെജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാലയിൽ നിന്ന് വാങ്ങിയ ബിയറിൽ പൊടിയും അഴുക്കും കണ്ടതായി പരാതി. വാണിയക്കാട് വെയർ ഹൗസിംഗ് കോർപ്പറേഷന്‍റെ ഗോഡൗണിൽ പ്രവർത്തിക്കുന്ന മദ്യശാലയിൽ നിന്നാണ് കിംഗ്ഫിഷർ ബ്രാൻഡായ രണ്ട് കുപ്പി ബിയർ വാങ്ങിയത്.

കുപ്പിക്കകത്ത് എന്തോ അടിഞ്ഞുകിടക്കുന്നതായി സംശയം തോന്നിയതിനെ തുടർന്ന് മൊബൈൽ ഫോണിന്‍റെ ടോർച്ച് ഉപയോഗിച്ച് പരിശോധിച്ചു.രണ്ട് കുപ്പിയിലും തരി തരിപോലുള്ള പൊടിയും മറ്റ് അഴുക്കും പരിശോധനയിൽ വ്യക്തമായി.എന്നാൽ ഇവ തിരിച്ചു കൊടുക്കാൻ തയ്യാറായില്ല. രണ്ടിൻ്റേയും ബില്ലു സഹിതം വാങ്ങിയ ശേഷം പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി.

എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്. അഴുക്ക് കണ്ടെത്തിയ രണ്ട് ബിയർ കുപ്പികളും ഒരേ ബാച്ചുനമ്പറുള്ളതാണ്.

അതിനാൽ ആ ബാച്ച് നമ്പറിലുള്ള എല്ലാ കുപ്പികളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിശദമായ പരിശോധന നടത്തി ഉടൻ നടപടി സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ബി. ശ്രീരാഗ് കൃഷ്ണ പറഞ്ഞു.

Trending

No stories found.

Latest News

No stories found.