കവളങ്ങാട് ഗ്രാമ പഞ്ചായത്ത്‌ ഭരണ സമ്മതിക്ക് എതിരെ പരാതിയുമായി ഡിവൈഎഫ്ഐ

ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ ചായ കടകളിൽ കയറി ചായ കുടിച്ചിരുന്ന് സമയം കളയുകയാണ്‌ എന്നും പരാതിയിൽ പറയുന്നു
dyfi against kavalangad gram panchayat administration
കവളങ്ങാട് ഗ്രാമ പഞ്ചായത്ത്‌ ഭരണ സമ്മതിക്ക് എതിരെ ഡിവൈഎഫ്ഐ
Updated on

കോതമംഗലം : കവളങ്ങാട് പഞ്ചായത്ത്‌ ഭരണ സമ്മതിക്കും, ഉദ്യോഗസ്ഥർക്കുമേതിരെ പ്രിൻസിപ്പൽ ഡയറക്ടർക്ക് പരാതി നൽകി ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക്‌ പ്രസിഡന്‍റ്. മറ്റ് പഞ്ചായത്ത്‌ കളിൽ നിന്നും വിഭിന്നമായി പുതിയ പ്രൊജക്റ്റ്‌ വർക്കുകൾ ഏറ്റ്എടുക്കുന്നതിലും, വർക്കുകൾ ആരഭിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത് എന്ന് ഡി വൈ എഫ് ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഭിലാഷ് രാജ് പരാതിയിൽ പറയുന്നു. പ്രൊജക്റ്റുകളുടെ എണ്ണം കൃത്യമായി പറഞ്ഞാണ്‌ പരാതി.

ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ ചായ കടകളിൽ കയറി ചായ കുടിച്ചിരുന്ന് സമയം കളയുകയാണ്‌ എന്നും പരാതിയിൽ പറയുന്നു. നിലവിൽ എൽ ഡി എഫ് ആണ് പഞ്ചായത്ത്‌ ഭരിക്കുന്നത്.

സ്വന്തം മുന്നണിയുടെ യുവജന സംഘടനയുടെ ബ്ലോക്ക്‌ പ്രസിഡന്റും,പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗവുമായിട്ടുള്ള ആൾ തന്നേ ഇത്തരത്തിൽ പരാതി രേഖാമൂലം കൊടുക്കുമ്പോൾ ഈ ഭരണ സമതി വലിയ പാരാജയം ആണെന്നും ധാർമികത ഉണ്ടെങ്കിൽ രാജി വച്ചു പുറത്ത് പോകണമെന്ന് കോൺഗ്രസ്‌ നേതാവും,മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന സൈജന്റ് ചാക്കോ പറഞ്ഞു.

Trending

No stories found.

Latest News

No stories found.