യുഡിഎഫ് അംഗത്തെ അയോഗ്യയാക്കുവാൻ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതി: ഷിബി ബോബന് അനുകൂല ഉത്തരവ്

പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് അംഗം ഷിബി ബോബനാണ് അംഗമായി തുടരാൻ ഇലെക്ഷൻ കമ്മീഷൻ അന്തിമ ഉത്തരവ് നൽകിയത്
യുഡിഎഫ് അംഗത്തെ അയോഗ്യയാക്കുവാൻ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതി: ഷിബി ബോബന് അനുകൂല ഉത്തരവ്
Updated on

കോതമംഗലം: യുഡിഎഫ് അംഗത്തെ അയോഗ്യയാക്കുവാൻ എൽഡിഎഫ് ഭരണ പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയിൽ യുഡിഎഫ് അംഗത്തിന് അനുകൂല ഉത്തരവ്. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് അംഗം ഷിബി ബോബനാണ് അംഗമായി തുടരാൻ ഇലെക്ഷൻ കമ്മീഷൻ അന്തിമ ഉത്തരവ് നൽകിയത്.

പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് അംഗം ഷിബി ബോബനെ വിദേശത്ത് മകളുടെ അടുത്ത് പോയതിന്റെ പേരിൽ തിരിച്ച് വന്നിട്ടും കമ്മറ്റിയിൽ പങ്കെടുപ്പിക്കാതെ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അയോഗ്യതയാക്കാൻ ഇലെക്ഷൻ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിക്കെതിരെ ഷിബി ബേബൻ നൽകിയ പരാതി ഫയലിൽ സ്വീകരിച്ച് മെമ്പർക്ക്‌ തുടരാൻ താൽക്കാലികമായി ഇലെക്ഷൻ കമ്മീഷൻ ഉത്തരവ് നൽകിയിരുന്നതാണ്.

പരാതി നിലനിൽക്കേ തുടർന്ന് അംഗമായി തുടരവേ കേസിന്റെ വാദം പൂർത്തിയാക്കി പഞ്ചായത്ത് കമ്മറ്റിയുടെ വാദം തള്ളി അംഗം നൽകിയ പരാതി അംഗീകരിച്ച് ഷിബി ബോബന്റെ അംഗത്വം നിലനിൽക്കുമെന്നും പൂർണമായി അംഗമായി തുടരുന്നതിന് ഇലെക്ഷൻ കമ്മീഷൻ അന്തിമ ഉത്തരവ് നൽകുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.