പെരിയാറിലൂടെ ഒഴുകി വന്ന കാട്ടാനയുടെ ജഡം ഭൂതത്താൻകെട്ടിൽ കരയ്ക്ക്‌ കയറ്റി

പ്രാഥമിക നടപടിക്രമങ്ങൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ
elephant dead body kothamangalam
കരയ്ക്ക്‌ കയറ്റിയ കാട്ടാനയുടെ ജഡം
Updated on

കോതമംഗലം: പൂയംകുട്ടിയിൽ നിന്നും പുഴയിലൂടെ ഒഴുകിവന്ന കാട്ടാനയുടെ ജഡം ഭൂതത്താൻകെട്ടിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കരക്ക് അടുപ്പിച്ചു. മലവെള്ള പാച്ചിലിൽ പുഴയിലൂടെ ഒഴുകി വന്ന പിടിയാനയുടെ ജഡം ഫോറസ്റ്റുദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് അസ്സി.സ്റ്റേഷൻ ഓഫീസർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിൽ എത്തിയ സേന ഭൂതത്താൻകെട്ടിൽ വച്ച് റോപ്പുപയോഗിച്ച് ഫയർ ഓഫീസർമാരായ ആബിദ്, സൽമാൻ എന്നിവരും നാട്ടുകാര്യം ചേർന്ന് കെട്ടി കരക്ക് അടുപ്പിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു കൈമാറി. പ്രാഥമിക നടപടിക്രമങ്ങൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ.

Trending

No stories found.

Latest News

No stories found.