മാങ്കുളം കവിതക്കാട് മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു

കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഇത്തരത്തില്‍ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുകയും നാശം വിതക്കുകയും ചെയ്തു
മാങ്കുളം കവിതക്കാട് മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു
കാട്ടാന നാശം വിതച്ച കൃഷി
Updated on

കോതമംഗലം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ കവിതക്കാട് മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു. കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനകളെ വനംവകുപ്പെത്തി തുരത്തുമെങ്കിലും സംഘം മടങ്ങുന്നതോടെ ആനകള്‍ തിരികെ കാടിറങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഇത്തരത്തില്‍ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുകയും നാശം വിതക്കുകയും ചെയ്തു.

വീടുകള്‍ക്കരികിലൂടെ കാട്ടാനകള്‍ ചുറ്റിത്തിരഞ്ഞതോടെ കുടുംബങ്ങള്‍ കൂടുതല്‍ ആശങ്കയിലായി. നേരം ഇരുളും മുമ്പെ ഇപ്പോള്‍ കാട്ടാനകള്‍ കാടിറങ്ങി നാട്ടിലേക്കെത്തുന്ന സ്ഥിതിയുണ്ട്.

പൂര്‍ണമായും കര്‍ഷക കുടുംബങ്ങളാണ് കവിതക്കാട് മേഖലയില്‍ താമസിക്കുന്നത്.ഏലവും റബ്ബറും തെങ്ങും കമുകുമെല്ലാം കാട്ടാനകള്‍ നശിപ്പിച്ചു കഴിഞ്ഞു. കാട്ടാന ശല്യം മൂലം റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടത്തുവാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. വിഷയത്തില്‍ വേഗത്തിലുള്ള പ്രശ്‌ന പരിഹാരം വേണമെന്ന ആവശ്യം കുടുംബങ്ങള്‍ ആവര്‍ത്തിക്കുന്നു. മുമ്പ് വനാതിര്‍ത്തിയില്‍ ആനകളെ പ്രതിരോധിക്കാന്‍ വനം വകുപ്പിന്റെ ഫെന്‍സിംഗ് ഉണ്ടായിരുന്നു. നിലവില്‍ ഫെന്‍സിംഗ് ഇല്ല.അടിയന്തിരമായി വാനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Trending

No stories found.

Latest News

No stories found.